സത്യഭാമയുടെ അധിക്ഷേപ പരാമർശം; ഡിജിപിയോട് റിപ്പോർട്ട് തേടി പട്ടികജാതി-പട്ടികവർഗ കമ്മിഷൻ

സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിനെതിരേ മുഖ്യമന്ത്രിക്കും പട്ടിക ജാതി- പട്ടിക വർഗ കമ്മിഷനും പരാതി നൽകിയതായി ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു
RLV Ramakrishnan
RLV Ramakrishnanfile

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ ഇടപെട്ട് പട്ടിക ജാതി- പട്ടിക വർഗ കമ്മിഷൻ. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ 10 ദിവസത്തി‌നകം റിപ്പോർട്ടു നൽകാൻ ഡിജിപി അനിൽ കാന്തിന് കമ്മിഷൻ നിർദേശം നൽകി.

സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിനെതിരേ മുഖ്യമന്ത്രിക്കും പട്ടിക ജാതി- പട്ടിക വർഗ കമ്മിഷനും പരാതി നൽകിയതായി ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടമൊക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല - എന്നായിരുന്നു സത്യഭാമയുടെ അധിക്ഷേപ പരാമർശം. ഇതിനെതിരേ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് വിവിധ മേഖലകളിൽ നിന്നും ഉയർന്നത്. നേരത്തെ വിഷത്തിൽ സത്യഭാമക്കെതിരേ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.