തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്
school bus accident in trivandrum

തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; കുട്ടികൾക്ക് പരുക്ക്

Updated on

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപെട്ടു. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും വയലിലേക്ക് വീഴുകയായിരുന്നു.

25 ഓളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ 2 കുട്ടികൾക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്.

ഒരു കുട്ടിയുടെ കൈക്കാണ് പരുക്കേറ്റത്. കുട്ടിയുടെ കൈ ബസിന്‍റെ അടിയിൽ കുടുങ്ങുകയായിരുന്നു. മറ്റൊരു കുട്ടിക്കുമാണ് പരിക്കേറ്റു. അപകടത്തിനു പിന്നാലെ നാട്ടുകാർ ചേർന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചു. എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com