പത്തനംതിട്ടയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം: രണ്ടുപേര്‍ക്ക് പരിക്ക്

റോഡിന് സൈഡിലുള്ള കല്ലിൽ ടയറുകൾ കയറി നിയന്ത്രണം വിട്ട് റോഡിന്‍റെ സൈഡിലെ കുഴിയിലേക്ക് വണ്ടി മറിയുകയായിരുന്നു
പത്തനംതിട്ടയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം: രണ്ടുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ബദനി ആശ്രമം സ്കൂളിന്‍റെ ബസാണ് അപകടത്തിൽ പെട്ടത്. ഒരു വിദ്യാർഥിനിക്കും ആയയ്ക്കുമാണ് പരിക്കേറ്റത്.

രാവിലെ 8 മണിയോടെയാണ് അപകടം. ബസിൽ 8 കുട്ടികളും ആയയും ബസ് ഡ്രൈവറുമാണുണ്ടായിരുന്നത്. 7-ാം ക്ലാസ് വിദ്യാർഥിയായ ആദിത്യനും ആയയ്ക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ആദിത്യനെ വിദഗ്ധ ചികിത്സക്കായി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

ഇടുങ്ങിയ വഴിയിലായിരുന്നു അപകടം. റോഡിന് സൈഡിലുള്ള കല്ലിൽ ടയറുകൾ കയറി നിയന്ത്രണം വിട്ട് റോഡിന്‍റെ സൈഡിലെ കുഴിയിലേക്ക് വണ്ടി മറിയുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com