ഓട്ടത്തിനിടെ സ്കൂൾ ബസിന്‍റെ പിൻ ചക്രം ഊരിത്തെറിച്ച് അപകടം

വിദ്യാർഥികളെ വീടുകളില്‍ നിന്നെടുത്ത് സ്‌കൂളിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം
school bus rear wheel breaks off mid way
ഓടുന്നതിനിടെ സ്കൂൾ ബസിന്‍റെ പിൻ ചക്രം ഊരിത്തെറിച്ച് അപകടം
Updated on

കുറ്റനാട്: സ്കൂൾ ബസിന്‍റെ പിൻ ചക്രം ഊരിത്തെറിച്ച് അപകടം. പെരിങ്ങോട്-ചാലിശേരി റോഡിൽ വെച്ച് പെരുങ്ങോട് അൽഅമീൻ സെൻട്രൽ സ്കൂളിന്‍റെ ബസാണ് അപകടത്തിൽ‌പെട്ടത്. ആർക്കും പരുക്കേറ്റിട്ടില്ല.

വിദ്യാർഥികളെ വീടുകളില്‍ നിന്നെടുത്ത് സ്‌കൂളിലേക്ക് കൊണ്ടുപോകും വഴി രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വിദ്യാര്‍ത്ഥികളെ പിന്നീട് അധികൃതര്‍ മറ്റൊരു ബസിൽ കയറ്റി സ്കൂളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com