സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള പാചകവും വിറകടുപ്പിലേക്ക് മാറുന്നു; അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

പാകചവാതക ക്ഷാമത്തിലേക്ക് നീങ്ങുന്നതോടെയാണ് നടപടി
school cooking gas issues education department instructions

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള പാചകവും വിറകടുപ്പിലേക്ക് മാറുന്നു; അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

Updated on

തിരുവനന്തപുരം: പാകചവാതക ക്ഷാമത്തിലേക്ക് നീങ്ങുന്നതോടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള പാചകവും വിറകടുപ്പിലേക്ക് മാറുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള അനുമതി നല്‍കി.

സ്‌കൂളുകളിലെ അധ്യായന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാചകവാതക ക്ഷാമം സ്‌കൂളുകളിലും രൂക്ഷമാണ്. ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം എന്ന നിലയിലാണ് പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്.

സ്‌കൂളുകളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ കര്‍ശന നിർ​ദേശമുണ്ടായിരുന്നു. എന്നാല്‍ ഗ്യാസ് ദൗര്‍ലഭ്യം ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാനാണിപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com