കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ജില്ലയിൽ കനത്ത മഴ തുടരുന്നതോടെയാണ് കലക്റ്റർ അവധി പ്രഖ്യാപിച്ചത്
school holiday kasaragod at july 17

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

file image

Updated on

കാസർഗോഡ്: കനത്ത മഴയെ തുടർ‌ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച അവധി. തൃശൂർ, കണ്ണൂർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വ്യാഴാഴ്ച അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കലക്റ്റർമാർ അവധി പ്രഖ്യാപിച്ചത്.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ക‍യറുകയും നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

ജില്ലകളിലെ സ്കൂളുകൾ, കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com