എസ്എഫ്ഐ സമ്മേളനത്തിന് പോകാൻ സ്കൂളിന് അവധി; ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ റിപ്പോർട്ട് തേടി

എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടതോടെയാണ് അവധി നൽകിയെന്നാണ് മുതിർന്ന അധ്യാപകന്‍റെ വിശദീകരണം
school holiday to attend sfi conference district education director seeks report

എസ്എഫ്ഐ സമ്മേളനത്തിന് പോകാൻ സ്കൂളിന് അവധി; ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ റിപ്പോർട്ട് തേടി

Updated on

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്‍റെ റാലിയിൽ പങ്കെടുക്കാൻ സ്കൂൾ വിദ്യാർഥികൾക്ക് അവധി നൽകി. കോഴിക്കോട് മെഡിക്കൽ കോളെജ് ക്യാമ്പസിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ഹെഡ്മാസ്റ്റർ അവധി നൽകിയത്. എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടതോടെയാണ് അവധി നൽകിയെന്നാണ് മുതിർന്ന അധ്യാപകന്‍റെ വിശദീകരണം.

മുൻപ്, കെഎസ്‌യു സമരത്തിന് അവധി നൽകാത്തതിൽ പ്രതിഷേധ മുണ്ടായിരുന്നു. അന്ന് പൊലീസിന്‍റെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്നും ഹെഡ്മാസ്റ്റർ പറയുന്നു. അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് പ്രധാന അധ്യാപകന്‍ അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com