വയനാട് മൂലങ്കാവ് സ്കൂളിൽ റാഗിങ്ങ്; 6 വിദ്യാർഥികൾക്കെതിരേ കേസെടുത്ത് പൊലീസ്

അമ്പല വയൽ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മർദിച്ചത്
school ragging case wayanad
school ragging case wayanad

ബത്തേരി: വയനാട് മൂലങ്കാവ് സ്കൂളിൽ റാഗിങ്ങിന്‍റെ പേരിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ 6 വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ്. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥിനെയാണ് കഴിഞ്ഞ ദിവസം കത്രികകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചത്.

അമ്പല വയൽ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മർദിച്ചത്. മുഖത്തിന്‍റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാർഥിയെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com