സ്കൂൾ പ്രവേശനോത്സവ ഉദ്‌ഘാടനം 3ന് എറണാകുളത്ത്

28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോൺക്ലേവ്
school kids
school kidsfile

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് എറണാകുളം എളമക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അധ്യാപക സംഘടനകളുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ മന്ത്രി വിളിച്ചുചേർത്തു.

പ്രവേശനോത്സവം വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടനകൾ പിന്തുണ വാഗ്ദാനം ചെയ്തു. അവധിക്കാല അധ്യാപക സംഗമങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും. ഈ മേഖലയിലെ വിദഗ്ധർ പങ്കെടുക്കും.

അധ്യാപകർക്കുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പരിശീലനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സ്കൂൾ ക്യാംപസ് ശുചീകരണം, ജൂൺ 5ന്‍റെ പരിസ്ഥിതി ദിനാചരണം, എസ്എസ്എൽസി പരീക്ഷയ്ക്ക് പേപ്പർ മിനിമം നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിഡി, ആർഡിഒ, ഡിഇഒ, എഇഒ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജും പൊതു വിദ്യാഭ്യാസ ഡയറക്റ്റർ കെ. ഷാനവാസും പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com