മാനസിക വെല്ലുവിളി നേരിടുന്ന ആൾ; സ്കൂൾ വെടിവെയ്പ്പു കേസിൽ ജഗന് ജാമ്യം

വെടിവയ്പ്പിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
പ്രതി ജഗൻ
പ്രതി ജഗൻ
Updated on

തൃശൂർ: സ്കൂളിൽ വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ജഗന് ജാമ്യം. ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിർദേശം. ഇയാർ മൂന്നു വർഷമായി മാനസിക വെല്ലുവിളിക്ക് ചികിത്സ നടത്തുന്നതായി കുടുംബം പൊലീസിനെ അറിയിക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്യ്തു. തുടർന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.

തൃശൂർ വിവേകോദയം സ്കൂളിൽ തോക്കുമായി കടന്നു കയറി വെടിയുതിർത്ത ജഗത് പൂർവ വിദ്യാർഥിയാണ്. മുളയം സ്വദേശി ജഗൻ തോക്കുമായെത്തി സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. പിന്നീട് ക്ലാസ് റൂമിൽ കയറി മൂന്നു തവണ മുകളിലേക്ക് വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ ഈസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലാണ് ഇയാൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com