
സ്കൂട്ടറുമായി റോഡിലിറങ്ങി പത്താം ക്ലാസ് വിദ്യാർഥി; അമ്മക്കെതിരേ കേസ്
representative image
വളയം: കോഴിക്കോട്ട് പത്താം ക്ലാസുകാരൻ വഹനമോടിച്ചതിനെ തുടർന്ന് അമ്മക്കെതിരേ പൊലീസ് കേസെടുത്തു. വളയം ഷാപ്പുമുക്ക് സ്വദേശിയായ വിദ്യാർഥിയാണ് തിങ്കളാഴ്ച വൈകിട്ട് സ്കൂട്ടറുമായി റോഡിലിറങ്ങിയത്. പതിവ് പരിശോധകൾക്കിടെ പൊലീസ് കുട്ടിയെ പിടികൂടുകയായിരുന്നു.
തുടർന്ന് പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രായപൂർത്തിയാവാത്ത കുട്ടി വാഹനം ഓടിച്ചതിന് മാതാവിനെതിരേ കേസെടുക്കുകയുമായിരുന്നു.