school student suicide parents protest infront of school palakkad

ആശിർ നന്ദ, സ്കൂളിൽ പ്രതിഷേധിക്കുന്ന ബന്ധുക്കൾ

14 കാരിയുടെ ആത്മഹത‍്യ; സ്കൂളിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ

വിദ‍്യാർഥിനി‍യുടെ ആത്മഹത‍്യക്ക് കാരണം സ്കൂളിലെ മാനസിക പീഡനമാണെന്നാണ് ബന്ധുക്കൾ ആരേപിക്കുന്നത്
Published on

പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ. ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് സ്കൂളിലാണ് രക്ഷിതാക്കൾ പ്രതിഷേധിക്കുന്നത്.

വിദ‍്യാർഥിനി‍യുടെ ആത്മഹത‍്യക്ക് കാരണം സ്കൂളിലെ മാനസിക പീഡനമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്കൂൾ മാനേജ്മെന്‍റ് വിളിച്ച യോഗത്തിലും പ്രതിഷേധമുണ്ടായിരുന്നു.

സ്കൂളിനെതിരേ ആരോപണവുമായി ബന്ധുക്കൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ മനോവിഷമം ഉണ്ടായതിനെത്തുടർന്നാണ് കുട്ടി ആത്മഹത‍്യ ചെയ്തതെന്നും വിദ‍്യാർഥിനിയുടെ അച്ഛനും അമ്മയും പറഞ്ഞിരുന്നു.

തിങ്കളാഴ്ചയായിരുന്നു ചോളോട് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയുമായ ആശിർ നന്ദയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com