പാലക്കാട്ടെ ഒമ്പതാം ക്ലാസ് വിദ‍്യാർഥിയുടെ ആത്മഹത‍്യ; അധ‍്യാപകർക്ക് സസ്പെൻഷൻ

സ്കൂളിലെ പ്രധാന അധ‍്യാപികയായ ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവർക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്
school teachers suspended over 9 th class student suicide in palakkad

അർജുൻ

Updated on

പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ‍്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയരായ അധ‍്യാപകർക്കെതിരേ നടപടി സ്വീകരിച്ച് സ്കൂൾ മാനേജ്മെന്‍റ്. സ്കൂളിലെ പ്രധാന അധ‍്യാപികയായ ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ വച്ച് ജീവനൊടുക്കിയത്.

വിദ‍്യാർഥിയുടെ മരണത്തിനു പിന്നാലെ സ്കൂളിലെ അധ‍്യാപികയായ ആശക്കെതിരേ അർജുന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ‌ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് പിന്നാലെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ജയിലിലിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com