
കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം; 9 വിദ്യാർഥികൾക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് ഓമശേരി പുത്തൂരകിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വാനിലുണ്ടായിരുന്ന 9 വിദ്യാർഥികൾക്കും ഡ്രൈവർക്കും പരുക്കേറ്റു.
മാനിപുരം എയുപി സ്കൂളിന്‍റെ വാനാണ് അപകടത്തിൽ പെട്ടത്. സ്കൂൾ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് എത്തിക്കുമ്പോഴായിരുന്നു വാൻ മറിഞ്ഞത്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.