കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 12 പേർക്ക് പരുക്ക്

ഇന്ന് രാവിലെയായിരുന്നു അപകടം
school van accident at malapuram
കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
Updated on

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളും ഡ്രൈവറും ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെയായിരുന്നു അപകടം. റോഡിന്‍റെ ഒരു വശത്തുനിന്നു വണ്ടി ചെറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാന്‍ മരത്തില്‍ തട്ടിനിന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com