സ്‌കൂളുകളില്‍ ശനിയാഴ്ച അവധി തുടരും

സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഈ മാസം ഒന്നിനാണ് ഹൈക്കോടതി റദ്ദാക്കിയത്.
Schools will remain closed on Saturday until governments final decision
സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നതു വരെ സ്‌കൂളുകളില്‍ ശനിയാഴ്ച അവധി തുടരും
Updated on

തിരുവനന്തപുരം: കോടതി വിധി സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നതു വരെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കില്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ സര്‍ക്കുലര്‍.

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഈ മാസം ഒന്നിനാണ് ഹൈക്കോടതി റദ്ദാക്കിയത്. അധ്യാപക സംഘടനകളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ നല്‍കിയ ഹർജി പരിഗണിച്ചായിരുന്നു കോടതി വിധി.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയതു നടപ്പാക്കിക്കഴിഞ്ഞെങ്കിലും ഇനി മുതല്‍ അത് പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധിക്കെതിരേ അപ്പീല്‍ പോകില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയെങ്കിലും സര്‍ക്കാര്‍ ഔദ്യോഗിക തലത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com