ശസ്ത്രക്രിയക്ക് ശേഷം വയറുവേദന; പരിശോധനയിൽ സ്ത്രീയുടെ വയറ്റിൽ കത്രിക

നിയമനടപടിയുമായി കുടുംബം
Scissors in the stomach of an elderly woman

വയോധികയുടെ വയറ്റിൽ കത്രിക

Updated on

ആലപ്പുഴ: ആലപ്പുഴയിൽ വയോധികയുടെ വയറ്റിൽ കത്രിക കുടുങ്ങിയതായി പരാതി. പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്‍റെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. 5 വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയത്.

സ്കാനിങിനിടെ വ്യാഴാഴ്ചയാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി ഉഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

2012 മേയിലാണ് പുന്നപ്ര സ്വദേശിനി ഉഷ തോമസിന്‍റെ വയറ്റിലെ മുഴ വണ്ടാനം മെഡിക്കൽ കോളെജിൽ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം നാളിതുവരെ കടുത്ത വേദനയാണ് ഇവർ അനുഭവിച്ചത്. അടുത്തുള്ള ക്ലിനിക്കിൽ പോയി വേദനസംഹാരി കഴിക്കുകയായിരുന്നു പതിവ്. കഴിഞ്ഞദിവസം വയറുവേദന കൂടുകയും മൂത്രത്തിലൂടെ രക്തം വരുകയും ചെയ്തു. തുടർന്ന് സ്കാനിങ് നടത്തുകയായിരുന്നു.അപ്പോഴാണ് കത്രിക കണ്ടെത്തിയത്.

ഇതിനിടെ വണ്ടാനം മെഡിക്കൽ കോളെജിൽ പോയ ഉഷയോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താമെന്നും പിഴവ് പുറത്ത് പറയരുതെന്നും ഡോക്‌റ്റർമാർ പറഞ്ഞതായി ഇവർ ആരപിച്ചു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ എച്ച്. സലാം എംഎൽഎ ഉഷയുടെ വീട്ടിലെത്തി കുറ്റക്കാർക്കെതിരെ നടപടി ഉറപ്പ് നൽകി. കെ.സി. വേണുഗോപാൽ ഇടപെട്ട് രാത്രി തന്നെ ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം

logo
Metro Vaartha
www.metrovaartha.com