താമരശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; കുട്ടിയുടെ നില ഗുരുതരം

മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു
താമരശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; കുട്ടിയുടെ നില ഗുരുതരം
Updated on: 

കോഴിക്കോട്: താമരശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും തമ്മിലിടിച്ച് യുവതി മരിച്ചു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ഒന്നാം വളവിന് സമീപമായിരുന്നു അപകടം. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു (25) ആണ് മരിച്ചത്.

മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഉടൻ 2 കുട്ടികളും ദമ്പതികളുമാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. ഇവരെ ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കീന ബാനു മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

logo
Metro Vaartha
www.metrovaartha.com