ആലപ്പുഴയിൽ സിറ്റി ഗ്യാസ് പദ്ധതിക്കായി എടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ; അഗ്നിശമനസേന എത്തി രക്ഷിച്ചു

രാത്രി എട്ടരയോടെ ആലപ്പുഴ ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്
scooter rider falls into pothole in alappuzha
ആലപ്പുഴയിൽ സിറ്റി ഗ്യാസ് പദ്ധതിക്കായി എടുത്ത കുഴിയിൽ സ്കൂട്ടർ യാത്രികൻ വീണു
Updated on

ആലപ്പുഴ: ആറാട്ടുപുഴ ദേശീയ പാതയുടെ അരികിൽ സിറ്റി ഗ്യാസ് പദ്ധതിക്കായി എടുത്ത കുഴിയിൽ സ്കൂട്ടർ യാത്രികൻ വീണു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

രാത്രി എട്ടരയോടെ ആലപ്പുഴ ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പദ്ധതിയ്ക്കായി റോഡരികിലെ വിവിധ ഭാഗങ്ങളില്‍ കുഴിയെടുത്തിട്ടുണ്ട്. എന്നില്‍ അവിടങ്ങളിലൊന്നും മുന്നറിയിപ്പ് ബോര്‍ഡുകളോ, ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രികന്‍ തെന്നി കുഴിയിലേക്ക് വീണത്. ഉടന്‍ തന്നെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com