സ്കൂട്ടർ യാത്രികനെ കനാലിൽ വീണ് കാണാതായി; തെരച്ചിൽ തുടരുന്നു

സ്കൂട്ടർ നിയന്ത്രണം വിട്ടു കനാലിന് സൈഡിലേക്ക് മറിയുകയായിരുന്നു എന്ന് സാക്ഷികൾ പറയുന്നു
സ്കൂട്ടർ യാത്രികനെ കനാലിൽ വീണ് കാണാതായി; തെരച്ചിൽ തുടരുന്നു

അടൂർ : മണക്കാല ജനശക്തി നഗറിൽ സ്കൂട്ടർ യാത്രികനെ കനാലിൽ വീണ് കാണാതായി. മണക്കാല, ജനശക്തി സർവോദയം അനിൽ ഭവനത്തിൽ അനിലിനെയാണ് കാണാതായത്. മണക്കാല പോളിടെക്നിക് കോളേജിലെ കാന്റീൻ നടത്തിപ്പുകാരനാണ്. ശനിയാഴ്ച്ച വൈകിട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്.

സ്കൂട്ടറിന് അരികിലായി അനിലിന്‍റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്കൂട്ടർ നിയന്ത്രണം വിട്ടു കനാലിന് സൈഡിലേക്ക് മറിയുകയായിരുന്നു എന്ന് സാക്ഷികൾ പറയുന്നു. ശക്തമായ ഒഴുക്കുകാരണം അനിലിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അടൂർ ഫയർഫോഴ്സും സ്കൂബ ടീമും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com