കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്നു

രക്തം വാര്‍ന്നുപോകുന്ന രീതിയിലാണ് തങ്കച്ചനെ കണ്ടതെന്ന് നാട്ടുകാർ വ്യക്തമാക്കി.
scooter rider stabbed, robbed of money in kalady
കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്നു
Updated on

എറണാകുളം: കാലടി ചെങ്ങലിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്നു. സ്കൂട്ടറിൽ വരികയായിരുന്ന വികെഡി വെജിറ്റബിൾസിലെ മാനേജർ തങ്കച്ചനാണ് വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുത്തേറ്റത്.

ഇയാളിൽ നിന്നും 20 ലക്ഷത്തോളം രൂപയും സംഘം കവർന്നിട്ടുണ്ട്. ഇയാളുടെ വയറിനാണ് കുത്തേറ്റത്. ബൈക്കിലെത്തിയ രണ്ടം​ഗസംഘമാണ് തങ്കച്ചനെ ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

രക്തം വാര്‍ന്നുപോകുന്ന രീതിയിലാണ് തങ്കച്ചനെ കണ്ടതെന്ന് നാട്ടുകാർ വ്യക്തമാക്കി. തങ്കച്ചനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പച്ചക്കറിക്കടയിലെ മാനേജരായ തങ്കച്ചൻ കളക്ഷനുമായി ഉടമയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു.

സംഭവം നടന്നതിന്‍റെ തൊട്ടടുത്ത് ചെങ്കലിൽ തന്നെയാണ് ഉടമയുടെ വീട്. അവിടെയെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേര്‍ തങ്കച്ചന്‍റെ വാഹനത്തിന് മുന്നിലെത്തി കൈയിലുണ്ടായിരുന്ന സ്പ്രേ മുഖത്തേക്കടിച്ചു.

തൊട്ടുപിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാളുടെ വയറ്റിൽ മൂന്ന് തവണ കുത്തി. തങ്കച്ചൻ താഴെ വീണതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ സീറ്റിനടയിൽ സൂക്ഷിച്ചിരുന്ന പണവുമെടുത്ത് രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്തുണ്ടായിരുന്നവരാണ് തങ്കച്ചനെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com