കൊച്ചിൻ കാർണിവലിൽ 'ഗവർണറും തൊപ്പിയും' എന്ന നാടകത്തിന് ഭാഗികവിലക്ക്

നാടകത്തിന്‍റെ പേരു മാറ്റാനോ ഉള്ളടക്കം തിരുത്താനോ കഴിയില്ലെന്ന് നാട്ടക് കൊച്ചി മേഖല കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു
കൊച്ചിൻ കാർണിവലിൽ 'ഗവർണറും തൊപ്പിയും' എന്ന നാടകത്തിന് ഭാഗികവിലക്ക്
Updated on

കൊച്ചി: കൊച്ചിൻ കാർണിവലിൽ നാടകത്തിന് ഭാഗികവിലക്ക്. 'ഗവർണറും തൊപ്പിയും' എന്ന നാടകത്തിനാണ് ആർഡിഒ വിലക്കേർപ്പെടുത്തിയത്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി.

നാടകത്തിൽ എവിടേയും ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുത്, കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരാമർശിക്കുന്നതൊന്നും പാടില്ല, സംസാരരീതി,വേഷം,മതപരമായ കാര്യം തുടങ്ങിയവ ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം നാടകത്തിന്‍റെ പേരു മാറ്റാനോ ഉള്ളടക്കം തിരുത്താനോ കഴിയില്ലെന്നും സർക്കാർ അനുമതി തേടി അടുത്ത ദിവസങ്ങളിൽ നാടകം അവതരിപ്പിക്കാനാണ് ശ്രമമെന്നും നാട്ടക് കൊച്ചി മേഖല കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com