''മത്സരിക്കുന്നത് ജയിക്കാൻ''; നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ‍്യാപിച്ച് എസ്ഡിപിഐ

വ‍്യാഴാഴ്ച മുതൽ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സി.പി.എ. ലത്തീഫ്
sdpi announces candidate in nilambur by election

''മത്സരിക്കുന്നത് ജയിക്കാൻ വേണ്ടി''; നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ‍്യാപിച്ച് എസ്ഡിപിഐ

Updated on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ‍്യാപിച്ച് എസ്ഡിപിഐ. എസ്ഡിപിഐ മലപ്പുറം ഉപാധ‍്യക്ഷൻ അഡ്വ. സാദിഖ് നടുത്തൊടി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി.പി.എ. ലത്തീഫ് വ‍്യക്തമാക്കി.

എല്ലാ ബൂത്തുകളിലും തങ്ങൾക്ക് പ്രവർത്തകരുണ്ടെന്നും ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നും സ്ഥാനാർഥിക്കു വേണ്ടി വ‍്യാഴാഴ്ച മുതൽ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ഒരു മുന്നണിയുമായും തെരഞ്ഞെടുപ്പ് ചർച്ചകൾ നടത്തിയിട്ടില്ലെന്നും, മത്സരിക്കുന്നത് ആരെയും സഹായിക്കാൻ വേണ്ടിയല്ലെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.

നേരത്തെ പല മണ്ഡലങ്ങളിലും എസ്ഡിപിഐ മത്സരിച്ചിരുന്നതായും ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ എസ്ഡിപിഐ വിജയം നേടുമെന്നും സാദിഖ് നടുത്തൊടി അവകാശപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com