വാല്‍പ്പാറയില്‍ പുലി പിടികൂടിയ 4 വയസുകാരിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു

പ്രത്യേക പരിശീലനം നേടിയ നായയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
Search for 4-year-old girl dragged by leopard in Valparai

റൂസ്‍നി (4)

Updated on

തൃശൂർ: തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ 4 വയസുകാരിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതോടെയാണ് ശനിയാഴ്ച രാവിലെ മുതൽ പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് വീണ്ടും തെരച്ചിൽ ആരംഭിച്ചത്. ഇതിനായി പ്രത്യേക പരിശീലനം നേടിയ നായയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ - മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നി (4)യെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ പുലി ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മറ്റു തൊഴിലാളികളാണ് പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്.

തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞിരുന്നു. പിന്നാലെ തോട്ടത്തിൽ മുഴുവനും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ദമ്പതികൾ 3 മക്കൾക്കൊപ്പം ജോലിക്കായി പ്രദേശത്ത് എത്തുന്നത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. ഇതിന് മുൻപും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com