അർജുനായുള്ള തെരച്ചിൽ ബുധനാഴ്ചയും തുടരും; ഡ്രഡ്ജിങ് കമ്പനിയുടെ കരാർ ഞായറാഴ്ച വരെ നീട്ടി

മഴ പെയ്താൽ ഡ്രഡ്ജിങ് താൽകാലികമായി നിർത്തിവെയ്ക്കേണ്ടി വരും
The search for Arjun will continue on Wednesday; The contract of the dredging company was extended till Sunday
അർജുൻ
Updated on

ബംഗ്ലളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ബുധനാഴ്ച്ചയും തുടരും. കനത്ത മഴ പെയ്താൽ ഡ്രഡ്ജിങ് താൽകാലികമായി നിർത്തിവെയ്ക്കേണ്ടി വരും. ബുധനാഴ്ചയും ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. ചൊവാഴ്ച റെഡ് അലർട്ട് ആയിരുന്നുവെങ്കിലും രാവിലെ മാത്രമായിരുന്നു മഴ പെയ്തത് എന്നതിനാൽ ഡ്രഡ്ജിങ് നടന്നു.

ചൊവാഴ്ച്ചത്തെ തെരച്ചിലിൽ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. നേരത്തെ ഡ്രോൺ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജർ ഇന്ദ്രബാലന്‍റെ മേൽനോട്ടത്തിലായിരുന്നു ചൊവാഴ്ച പരിശോധന നടത്തിയത്. ഞായറാഴ്ച വരെയാണ് ഡ്രഡ്ജിങ് കമ്പനിക്ക് കരാർ നീട്ടി നൽകിയിരിക്കുന്നത്. തെരച്ചിൽ എന്ന് വരെ തുടരണമെന്ന് ജില്ലാ ഭരണകൂടമാണ് തീരുമാനിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com