9 മണിക്കൂർ പിന്നിട്ടിട്ടും ജോയിയെ കണ്ടെത്താനായില്ല; റോബോട്ടുകളെ എത്തിച്ച് പരിശോധന നടത്തുന്നു

ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്
search for joy authorities are preparing to use robot
ജോയിയെ കണ്ടെത്താൻ റോബോർട്ടുകളെ എത്തിച്ച് പരിശോധന നടത്തുന്നു
Updated on

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിക്കായുള്ള തെരച്ചിൽ തുടരുകയാണ്. നിലവിൽ റോബോട്ടുകളെയും തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്‍റെ ജൻ റോബോട്ടിക്സിൽ നിന്നുള്ള 2 റോബോട്ടുകളെയാണ് ഇറക്കി പരിശോധിപ്പിക്കുന്നത്.

ക്യാമറ ഘടിപ്പിച്ച് റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുകയും പരിശോധിപ്പിക്കുകയുമാണ്. ഒരു റോബോട്ടിനെ ജോയിയെ കാണാതായ സ്ഥലത്തുനിന്ന് അകത്തേക്ക് ഇറക്കും. മറ്റൊരു റോബോട്ടിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പാളത്തിനു സമീപത്തെ മാൻഹോളിലേക്കും ഇറക്കും.

ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങി നിറങ്ങിരിക്കുന്നതിനാൽ 9 മണിക്കൂർ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തകർക്ക് ജോയിയെ കണ്ടെത്താനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com