സിദ്ദിഖിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു

സിദ്ദിഖ് രാജ‍്യം കടക്കാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്
The search for Siddique continues
സിദ്ദിഖ്
Updated on

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായുള്ള തെരച്ചിൽ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടക്കുന്നുണ്ട്. സിദ്ദിഖ് രാജ‍്യം കടക്കാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുൻകൂർ ജാമ‍്യപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയിൽ ജാമ‍്യപേക്ഷ നൽകാനുള്ള ശ്രമത്തിലാണ് സിദ്ദിഖ്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയെ സിദ്ദിഖ് സമീപിച്ചതായാണ് വിവരം.

അതേസമയം സിദ്ദിഖിന്‍റെ മുൻകൂർ ജാമ‍്യപേക്ഷയിൽ ഉത്തരവ് പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദംകൂടി കേൾക്കണമെന്നാവശ‍്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു. മുൻ സോളിസ്റ്റർ ജനറൽ രഞ്ജിത് കുമാർ സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com