

തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ ഇടഞ്ഞ് സിപിഐ, സമവായമായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ നീക്കം
file image
കൊച്ചി: തൃക്കാക്കര നഗരസഭയിലെ സീറ്റ് വിഭജനത്തിൽ ഇടഞ്ഞ് സിപിഐ. സിപിഐയുടെ രണ്ട് സീറ്റിൽ മത്സരിക്കാനായിരുന്നു സിപിഎമ്മിന്‍റെ നീക്കം.
എന്നാൽ സിറ്റിങ് സീറ്റ് വീട്ടുകൊടുക്കാനാവില്ലെന്ന് നിലപാടാണ് സിപിഐയുടേത്. സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎം - സിപിഐ സെക്രട്ടറിമാർ ചർച്ച നടത്തും. സമവായമായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് സിപിഐ നീക്കം.
അതേസമയം, സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് പൂർത്തിയാക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ 7 ജില്ലകളിൽ 2025 ഡിസംബർ 9 (ചൊവ്വാഴ്ച )നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 (വ്യാഴാഴ്ച)നുമായിരിക്കും വോട്ടെടുപ്പു നടത്തുക. രാവിലെ 7 മുതൽ 6 മണി വരെയാണ് വോട്ടെടുപ്പ്.