റോമിൽ നിന്ന് എത്തിച്ച വി.സെബസ്ത്യാനോസിന്‍റെ തിരുശേഷിപ്പ് അർത്തുങ്കൽ ബസിലിക്കയിൽ പ്രതിഷ്ഠിച്ചു

പ്രാർഥനാ ചടങ്ങിൽ ബസിലിക്ക റെക്ടർ ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ സ്വാഗതം പറഞ്ഞു.
Sebastianos, brought from Rome, were enshrined in the Arthungal Basilica.

റോമിൽ നിന്ന് എത്തിച്ച വി.സെബസ്ത്യാനോസിന്‍റെ തിരുശേഷിപ്പ് അർത്തുങ്കൽ ബസിലിക്കയിൽ പ്രതിഷ്ഠിച്ചു

Updated on

ചേർത്തല: റോമിൽ നിന്നും ശേഖരിച്ച വി.സെബസ്ത്യാനോസിന്‍റെ തിരുശേഷിപ്പ് ആലപ്പുഴ രൂപതയിലെ വിശുദ്ധന്‍റെ നാമത്തിലുള്ള പള്ളികളിലും കപ്പേളകളിലും പ്രദർശിപ്പിച്ചു. ഞായറാഴ്ച 4. 30ന് പള്ളിത്തോട് സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നിന്നും ആലപ്പുഴ രൂപത വികാരി ജനറൽ ജോയ് പുത്തൻവീട്ടിന്‍റെയും ഫാ. സെബാസ്റ്റ്യൻ ശാസ്താം പറമ്പിലിന്‍റെയും നേതൃത്വത്തിൽ അർത്തുങ്കൽ ദേവാലയത്തിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വി.സെബസ്ത്യാനോസിന്‍റെ തിരുശേഷിപ്പ് സാഘോഷം കൊണ്ടുവന്നു.

അർത്തുങ്കൽ ബസിലിക്കയുടെ തിരുമുറ്റത്ത് ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിലിന്‍റെ മുഖ്യകാർമികത്വത്തിൽ ബസിലിക്ക റെക്ടർ ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിലും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും ഒന്നുചേർന്ന് തിരുശേഷിപ്പിന് സ്വീകരണം നൽകി.

തുടർന്നുള്ള പ്രാർഥനാ ചടങ്ങിൽ ബസിലിക്ക റെക്ടർ ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ സ്വാഗതം പറഞ്ഞു. റോമിലെ വി.സെബസ്ത്യാനോസിനെ കല്ലറയോട് ചേർന്നുള്ള ബസിലിക്ക റെക്ടർ ഫാ. സ്‌തെഫാനോ തംബുരു. ഫാ. കർലോ ജൊവാനി എന്നിവരിൽ നിന്നും വിശുദ്ധന്‍റെ തിരുശേഷിപ്പ് പിതാവ് ഏറ്റുവാങ്ങി പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കുവാനായി ബസിലിക്ക റെക്ടറെ ഏൽപ്പിച്ചു.

ശേഷം ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയിയുടെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞത ബലിയർപ്പണം നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്വാസികൾക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com