വ്യവസ്ഥ ലംഘിച്ചു; രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ

ജാമ്യ വ്യവസ്ഥയിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചെന്നാണ് ആരോപണം
second rape case against rahul mamkootathil crime branch petition to court cancel bail

Rahul Mamkootathil

file image

Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള രണ്ടാം ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ. ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി.

ജാമ്യ വ്യവസ്ഥയിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചെന്നാണ് ആരോപണം. ഫെബ്രുവരി 17ന് രാഹുൽ അതിജീവിതയെ വാട്ട്സ് ആപ് കോൾ ചെയ്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ നീക്കം.

ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് രാഹുലിന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്ന് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com