സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് പൂർണമായും ഒഴിവാക്കി; ഇനി ബയോമെട്രിക് പഞ്ചിങ് സംവിധാനം

''പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ അതോടൊപ്പം തുടർന്നു വരുന്ന ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ല''
Secretariat stops attendance book punching system implemented
സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് പൂർണമായും ഒഴിവാക്കി; ഇനി ബയോമെട്രിക് പഞ്ചിങ് സംവിധാനം
Updated on

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി. ബയോ മെട്രിക് പഞ്ചിങ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തിലാണ് ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ അതോടൊപ്പം തുടർന്നു വരുന്ന ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ലെന്ന് ഉത്തരവിൽ പറയുന്നത്. എന്നാൽ ബയോമെട്രിക്ക് പഞ്ചിങ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തേണ്ടതും ബന്ധപ്പെട്ട മേലധികാരികൾ അത് ഉറപ്പ് വരുത്തേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com