ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചു

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കോടിക്കണക്കിന് തീർഥാടകരാണ് മണ്ഡലക്കാലത്ത് ശബരിമലയിലെത്തുന്നത്
Sabarimala
Sabarimala

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചു. മണ്ഡലക്കാലം ആരംഭിക്കാനിരിക്കേ സംസ്ഥാനത്ത് ഇത്തരമൊരു സംഭവം നടന്നത് പൊലീസിനെയും സുരക്ഷാ ഏജൻസികളെയും സമ്മർദത്തിലാക്കിയിട്ടുണ്ട്.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കോടിക്കണക്കിന് തീർഥാടകരാണ് മണ്ഡലക്കാലത്ത് ശബരിമലയിലെത്തുന്നത്. ആഴ്ചകൾക്ക് മുമ്പാണ് നിരോധിത വനമേഖലയിലൂടെ സഞ്ചരിച്ച് ചിലർ സന്നിധാനത്തിന് സമീപം കെഎസ്ഇബി ടവറിന്‍റെ അടുത്തെത്തിയത്.

വാർത്ത പുറത്തുവന്ന് സംഭവം വിവാദമായതോടെ ശബരിമലയ്ക്ക് സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com