
ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച. അണക്കെട്ടിൽ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ താഴിട്ടുപൂട്ടി. ഷട്ടർ ഉയർത്തി റോപ്പിൽ ദ്രവകം ഒഴിച്ചു. ജൂലൈ 22 ന് വൈകിട്ട് 3.15 നാണു സംഭവം. കെഎസ്ഇബിയുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു. യുവാവ് കടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.