പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് കെ സുരേന്ദ്രന് ഊമക്കത്ത്; പരാമർശം ഇന്‍റലിജന്‍സ് റിപ്പോർട്ടിൽ

ഒരാഴ്ചയ്ക്ക് മുന്‍പ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് കെ സുരേന്ദ്രന് ഊമക്കത്ത്; പരാമർശം ഇന്‍റലിജന്‍സ് റിപ്പോർട്ടിൽ
Updated on

കൊച്ചി: കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഭീഷണിയുമായി ഊമക്കത്ത്. ഇന്‍റലിജന്‍സ് മേധാവിയുടെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച് പരാമർശം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്. ഒരാഴ്ചയ്ക്ക് മുന്‍പ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായാണ് വിവരം. കത്തിന്‍റെ ഉറവിടം തേടി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

നാളെ വൈകുന്നേരമാണ് 2 ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്‍റലിജന്‍സ് എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പ്രധാനമന്ത്രി കേരളത്തിൽ നേരിട്ടേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുള്ളത്.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് മേൽവിലാസത്തിലാണ് ഊമകത്ത് വന്നത്. പിന്നീട് സുരേന്ദ്രന്‍ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കൂടുതൽ സുരക്ഷയൊരുക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com