വളർത്തുനായ കടിച്ചതിന് സ്വയം ചികിത്സ: ഹോമിയോ ഡോക്ടറേ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേവിഷബാധയാണ് മരണകാരമെന്നാണ് പ്രാഥമിക നിഗമനം
വളർത്തുനായ കടിച്ചതിന് സ്വയം ചികിത്സ: ഹോമിയോ ഡോക്ടറേ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
symbolic image

പാലക്കാട്: വളർത്തുനായ കടിച്ചതിന് സ്വയം ചികിത്സയെടുത്ത ഹോമിയോ ഡോക്ടറായ യുവതി വീട്ടില്‍ മരിച്ച നിലയില്‍. പാലക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിനി റംലത്ത്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പേവിഷബാധയാണ് മരണകാരമെന്നാണ് പ്രാഥമിക നിഗമനം.

രണ്ടുമാസം മുൻപാണ് റംലത്തിനെ വളർത്തു നായ കടിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടുദിവസം മുൻപ് ഇവർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തി തുടർന്ന് യുവതി അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തിരുന്നു.

ചികിത്സയിലിരിക്കെ റംലത്ത് ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ ഞായറാഴ്ച രാത്രി ഭര്‍ത്താവിനൊപ്പം ഇവര്‍ വീട്ടിലെത്തുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരുടെ അന്വേഷണത്തിൽ മരിച്ച റംലത്ത് നായ കടിച്ചതിനെ തുടർന്ന് പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം പേവിഷബാധയാണോ എന്ന് ഉറപ്പുവരുത്താൻ സാധിക്കുള്ളൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com