മുതിർന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു

ആർഎസ്എസിന്‍റെ കൊച്ചിയിലെ കാര്യാലത്തിൽ പൊതുദർശനം
PP Mukundan
PP Mukundan

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്. ആർഎസ്എസിന്‍റെ കൊച്ചിയിലെ കാര്യാലത്തിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.

16 വർഷത്തോളം കേരളത്തിലെ ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1980, 1990 കാലത്ത സംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഓർഗനൈസിങ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 10 വർഷകാലത്തോളം സംഘടനയോട് വിട്ടുനിന്ന അദ്ദേഹം വീണ്ടും 2016ൽ അടുക്കുകയായിരുന്നു. അടിയന്തരവസ്ഥകാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com