മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
senior congress leader k achuthan has passed away

കെ. അച്യുതന്‍

Updated on

പാലക്കാട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായിരുന്ന കെ. അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 76 വയസായിരുന്നു.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതിന്‍റെ പിതാവ് കൂടിയാണ് കെ അച്യുതന്‍.

ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്‍റെ ജനപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

logo
Metro Vaartha
www.metrovaartha.com