ഗർഭിണിയായിരിക്കെ ഹൃദയാഘാതം; സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു, കുഞ്ഞ് ഐസിയുവിൽ

സീരിയൽ താരം കിഷോർ സത്യയാണ് സമൂഹ മാധ്യമത്തിലൂടെ പ്രിയയുടെ മരണവാർത്ത പങ്കു വച്ചത്
ഡോ. പ്രിയ
ഡോ. പ്രിയ

തിരുവനന്തപുരം: സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടു മാസം ഗർഭിണിയായിരുന്ന പ്രിയ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ സമയത്ത് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത കുഞ്ഞ് ഇപ്പോൾ ഐസിയുവിൽ തുടരുകയാണ്. സീരിയൽ താരം കിഷോർ സത്യയാണ് സമൂഹ മാധ്യമത്തിലൂടെ പ്രിയയുടെ മരണവാർത്ത പങ്കു വച്ചത്.

കറുത്ത മുത്ത് സീരിയലിൽ പ്രിയ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ബംഗളൂരു സ്വദേശിയായ പ്രിയ ഭർത്താവിനും അമ്മയ്ക്കും മകൾക്കുമൊപ്പം പൂജപ്പുരയിലാണ് താമസിച്ചിരുന്നത്. എംഡി ചെയ്തു കൊണ്ടിരിക്കവേയാണ് മരണം.

കിഷോർ സത്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി

Dr. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് cardiac arrest, ഉണ്ടാവുകയായിരുന്നു.

ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന...

ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.

എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും....

വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി....

മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു....

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...

രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി....

35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല....

ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും...

അറിയില്ല....

അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ....

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com