സീരിയൽ നടൻ സിദ്ധാർഥ് മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു; നാട്ടുകാർക്കും പൊലീസിനുമെതിരേ അക്രമം

ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് സിദ്ധാർഥിനെ കസ്റ്റഡിയിൽ എടുത്തു
serial actor sidharth prabhu drunk driving police arrested

സീരിയൽ നടൻ സിദ്ധാർഥ്

Updated on

കോട്ടയം: മദ്യ ലഹരിയിൽ വാഹനമോടിച്ച് എത്തിയ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ചോദ്യംചെയ്ത നാട്ടുകാരെയും സംഭവം 'അറിഞ്ഞെത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം.

കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രകാരനെ ഇടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com