മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിലെ ഗുരുതര അക്ഷരത്തെറ്റ്; അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകി

മെഡൽ നിർമിച്ച കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് അന്വേഷണ റിപ്പോർട്ട്.
Serious spelling mistake in Chief Minister's police medals; Investigation team submits report to DGP
തിരുവന്തപുരംfile image
Updated on

തിരുവന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ ഉണ്ടായ ഗുരുതര അക്ഷരത്തെറ്റ് സംബന്ധിച്ച് അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകി. മെഡൽ നിർമിച്ച കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്.

മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം 'മുഖ്യമന്ത്രയുടെ' എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി 'പോലസ് മെഡന്‍' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മെഡല്‍ ജേതാക്കളായ പൊലീസുകാര്‍ വിവരം ഉടന്‍ മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ഡിജിപി വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com