
തൃശൂര്‍: കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വരവൂര്‍ സ്വദേശി രമേശിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 9 മണിയോടെ കുന്നംകുളം വെള്ളറക്കാട് മനപ്പടിയില്‍വച്ചാണ് സംഭവം. സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രമേശിന്‍റെ കഴുത്തില്‍ കേബിളിന്‍റെ കമ്പി കുരുങ്ങി വാഹനത്തിൽ നിന്നും മറഞ്ഞ് വീഴുകയായിരുന്നു. കെഎസ്ഇബി പോസ്റ്റില്‍നിന്ന് വീട്ടിലേക്ക് കണക്ഷന്‍ വലിച്ചിരുന്ന കേബിളിന്‍റെ കമ്പി കുരുങ്ങിയാണ് അപകടമുണ്ടായത്.