ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നും കോടതി
Sriram Venkitaraman
Sriram Venkitaraman
Updated on

ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസിൽ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ട രാമന്‍റെ ഹർജി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി കോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാൻ പാടില്ല. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. അമിതവേഗത്തിൽ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും, അതിനാൽ നരഹത്യാ കുറ്റം നില നിൽക്കില്ലെന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ വാദം. ഇത് പൂർണമായും കോടതി തള്ളി. നേരത്തെ സംസ്ഥാന സർക്കാർ നൽകിയ റിവിഷൻ ഹർജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.

logo
Metro Vaartha
www.metrovaartha.com