റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് ഏഴ് വയസുകാരൻ മരിച്ചു

ബസില്‍ നിന്നിറങ്ങി സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ മിലനെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു
Seven-year-old dies after being hit by speeding car while crossing road

റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം

Updated on

കോതമംഗലം: റോഡ് മുറിച്ച് കടക്കുന്നിതിനിടെ കാര്‍ ഇടിച്ച് തെറിപ്പിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ - കാളിയാര്‍ റോഡില്‍ കടവൂരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ ഉണ്ടായ അപകടത്തില്‍ തൊടുപുഴ നെടിയശാല പുതുപ്പരിയാരം പെടിക്കാട്ടുകുന്നേല്‍ മാത്യുവിന്‍റെ മകന്‍ മിലന്‍ (7) ആണ് മരിച്ചത്.

ബസില്‍ നിന്നിറങ്ങി സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ മിലനെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിലനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടിയശാല സെന്‍റ് മേരീസ് യുപി സ്‌കൂള്‍ വിദ്യാർഥിയാണ് മരിച്ച മിലന്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com