കടുത്ത വയറുവേദനയും ഛർദിയും; പെൺകുട്ടിയുടെ വയറിനുള്ളിൽ കണ്ടെത്തിയത് ഒരു കിലോ തലമുടി

സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുടി നീക്കം ചെയ്തതെന്ന് ഡോക്റ്റർമാർ പറയുന്നു.
Severe abdominal pain and vomiting; one kilogram of hair found inside a girl's stomach

കടുത്ത വയറുവേദനയും ഛർദിയും; പെൺകുട്ടിയുടെ വയറിനുള്ളിൽ കണ്ടെത്തിയത് ഒരു കിലോ തലമുടി

symbolic image
Updated on: 

തിരുവനന്തപുരം: കടുത്ത വയറുവേദനയും ഛർദിയും മൂലം ആശുപത്രിയിലെത്തിയ 9 വയസുള്ള പെൺകുട്ടിയുടെ വയറ്റിനുള്ളിൽ കണ്ടെത്തിയത് ഒരു കിലോഗ്രാം വരുന്ന തലമുടി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ തലമുടി നീക്കം ചെയ്തു. കുട്ടിക്ക് റപുൻസെൽ സിൻഡ്രോം ആണെന്നും ഡോക്റ്റർമാർ കണ്ടെത്തി.

വയറുവേദന മൂലമെത്തിയ പെൺകുട്ടിയെ അൾട്രാ സൗണ്ട്, സിടി സ്കാനിങ്ങിന് വിധേയയാക്കിയിരുന്നു. കുട്ടിയുടെ കുടലിൽ തടസമുള്ളതായി സ്കാനിങ്ങിൽ വ്യക്തമായി. പിന്നീട് എൻഡോസ്കോപി ചെയ്തതോടെയാണ് ചെറുകുടലിൽ മുടി വന്ന് അടിഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തിയത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുടി നീക്കം ചെയ്തതെന്ന് ഡോക്റ്റർമാർ പറയുന്നു.

കുട്ടി ആരോഗ്യം വീണ്ടെടുത്തു. നിലവിൽ സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ട്. അപൂർവ അസുഖം മൂലം കുട്ടി നിരന്തരമായി മുടി ഭക്ഷിക്കുകയായിരുന്നു. വയറ്റിലെത്തുന്ന തലമുടി ദഹിക്കാതെ ചെറുകുടലിൽ അടിഞ്ഞു കിടക്കുകയായിരുന്നു. സാധാരണയായി കൗമാര പ്രായത്തിലുള്ള പെൺകുട്ടികളിലാണ് ഈ സിൻഡ്രോം കണ്ടു വരുന്നത്.

logo
Metro Vaartha
www.metrovaartha.com