സാമ്പത്തിക പ്രതിസന്ധി; ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കുമില്ല

ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കുക.
ഓണക്കിറ്റ്
ഓണക്കിറ്റ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കാരണം സർക്കാരിന്‍റെ ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കും ലഭിക്കില്ല. മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തും.

ഓണക്കിറ്റ് വിതരണത്തിന്‍റെ പ്രാഥമിക ചിർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് സ്വീകരിക്കുക.

എല്ലാവർക്കും ഓണക്കിറ്റ് നൽകാന്‍ 558 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കഴിഞ്ഞ വർഷം 90 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് നൽകിയപ്പോൾ സർക്കാരിന് 500 കോടി രൂപയിലധികം ചെലവായിരുന്നു. എന്നാൽ, ഇത്തവണ കാർഡ് ഉടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്.

കൂടാതെ മുന്‍കാലങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും ഓണക്കിറ്റു നൽകിയത് കൊവിഡ് ഉൾപ്പടെയുള്ള പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com