
ബംഗളൂരൂ: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരൻ ഉന്നയിച്ച ആരോപണം പ്രഥമദൃഷ്ട‍്യ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
പരാതിക്കാരൻ പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണെന്നും പരാതിയിൽ ഉന്നയിക്കുന്ന പല കാര‍്യങ്ങളിലും വ‍്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിനെ 2012ൽ ബംഗളൂരുവിലെ താജ് ഹോട്ടലിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്ന് ആരോപിച്ചായിരുന്നു പരാതി. എന്നാൽ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത് 2016ലായിരുന്നു. പരാതി നൽകാൻ 12 വർഷം കാലതാമസുണ്ടായെന്നും അതിന് ഒരു ന‍്യായീകരണവുമില്ലെന്നും കോടതി പറഞ്ഞു.