രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: തെളിവെടുപ്പിനിടെ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനെതിരേയാണ് നടപടിയെടുത്തത്
sexual assault case against rahul mamkootathil; dysp suspended for lapse during evidence collection

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: തെളിവെടുപ്പിനിടെ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ തെളിവെടുപ്പിനിടെ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനെതിരേയാണ് നടപടിയെടുത്തത്.

തെളിവെടുപ്പ് സമ‍യത്ത് നന്ദകുമാർ ഉണ്ടായിരുന്നില്ലെന്നും ആവശ‍്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആഭ‍്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്.

തിരുവല്ലയിലെ ആശുപത്രിയിലെത്തിച്ചായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പ് നടത്തിയത്. വകുപ്പുതല അന്വേഷണത്തിന് ആഭ‍്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com