

കൊച്ചി: രഞ്ജിത്തിനെതിരായ ലൈംഗീക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി (special investigation team). കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല.
നടൻ ബോബി കുര്യനെയും, സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നെങ്കിലും രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതിന് തെളിവില്ലെന്നും രഞ്ജിത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നും എസ്ഐടി പറയുന്നു.