ലൈംഗികാതിക്രമ കേസ്; നടൻ മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ചു

മുകേഷിനെതിരേ ഡിജിറ്റൽ തെളിവുകൾ ഉള്ളതായും ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായും കുറ്റപത്രത്തിൽ പറ‍യുന്നു
Sexual assault case; Special Investigation Team files chargesheet against actor Mukesh
ലൈംഗികാതിക്രമ കേസ്; നടൻ മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ച് പ്രത‍്യേക അന്വേഷണ സംഘം
Updated on

കൊച്ചി: ലൈംഗിക പീഡന കേസിൽ നടനും എംഎൽഎയുമായ മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ച് പ്രത‍്യേക അന്വേഷണ സംഘം. മുകേഷിനെതിരേ ഡിജിറ്റൽ തെളിവുകൾ ഉള്ളതായും ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായും കുറ്റപത്രത്തിൽ പറ‍യുന്നു.

എറണാകുളം ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത‍്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഡിജിറ്റൽ തെളിവുകളിൽ വാട്സാപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളും ഉള്ളതായി കുറ്റപത്രത്തിൽ പറയുന്നു. ഇത് കൂടാതെ സാഹചര‍്യ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്.

താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് നടൻ മുകേഷ് നടിയെ പല സ്ഥലങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com