അഞ്ചു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽfile
Kerala
അഞ്ചു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഒഡീഷ സ്വദേശി അലി ഹുസൈൻ (53) എന്ന റോബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിലമ്പൂർ: നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം. വ്യാഴം രാത്രിയാണ് അതിക്രമം നടന്നത്.
സംഭവത്തിൽ അയൽവാസിയായ ഒഡീഷ സ്വദേശി അലി ഹുസൈൻ (53) എന്ന റോബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിപ്സ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്സിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് വെളളിയാഴ്ച പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു പ്രതി.

